ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. പലസംസ്ഥാനങ്ങളിലും കൊവിഡ് രോഗികള്‍ നിറയുന്നത് കാരണം ബെഡുകളും ഓക്‌സിജനും ക്ഷാമം നേരിടുന്ന സ്ഥിതിയുമുണ്ട്. എന്നാല്‍ ഇതിനിടെയാണ് രാജ്യത്തെ 6000 ബെഡുകളുള്ള കൊവിഡ് സെന്റര്‍ ആര്‍.എസ്.എസ് നിര്‍മിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.
ഇന്‍ഡോറില്‍ 45 ഏക്കര്‍ സ്ഥലത്ത് 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊവിഡ് സെന്റര്‍ ആണ് ഇത് എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത.
ഇന്‍ഡോറില്‍ നാല് ഓക്‌സിജന്‍ പ്ലാന്റോടു കൂടി ആറായിരം ബെഡുള്ള കൊവിഡ് കെയര്‍ സെന്റര്‍ നിര്‍മിച്ചു എന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്.
2022ലെ ഫുട്‌ബോള്‍ ലോകകപ്പനായി ഖത്തര്‍ ഒരുക്കിയ ദോഹ അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിന്റെ ചിത്രമാണ് കൊവിഡ് സെന്ററാക്കിയെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
അതേസമയം കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു കൊവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചിരുന്നു. 600 ഓളം വരുന്ന രോഗികളെ കിടക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു ഇത്. എന്നാല്‍ ഇത് നിര്‍മിച്ചത് ആര്‍.എസ്.എസ് അല്ല. മധ്യപ്രദേശ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വ്യവസായികളുടെ സഹായത്തോടെയാണ് സെന്റര്‍ നിര്‍മിച്ചത്. ‘മാ അഹല്യ’ എന്നാണ് ഇതിന്റെ പേര്.
പഞ്ചാബ് ആസ്ഥാനമായ രാഷ്ട്രീയ ചായ്‌വില്ലാത്ത രാധാ സവോമി എന്ന സംഘടനയാണ് ഇതിന്റെ പങ്കാളികള്‍ എന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: RSS fake news on quatar stadium as covid care centres