രാജ്യത്തിന് വേണ്ടി മൂന്നു വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കൊല്ലപ്പെട്ട മഹാത്മാവിന്റെ ചിത്രമാണ് മോദി എടുത്തുമാറ്റിയതെന്ന് രാഹുല്‍ പറഞ്ഞു.
ഉത്തരാഖണ്ഡ്: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം 52 വര്‍ഷത്തോളം ദേശീയപതാക ഉയര്‍ത്താന്‍ വിസമ്മതിച്ചവരാണ് രാജ്യത്തെ ആര്‍.എസ്.എസുകാരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ത്രിവര്‍ണ്ണ പതാകയെയല്ല കാവിക്കൊടിയെ മാത്രമാണ് അവര്‍ സല്ല്യൂട്ട് ചെയ്തതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഋഷികേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
ഖാദി കലണ്ടറഇല്‍ ഗാന്ധിജിയെ ഒഴിവാക്കി മോദിയുടെ ചിത്രം വെച്ചതിനെയും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി മൂന്നു വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കൊല്ലപ്പെട്ട മഹാത്മാവിന്റെ ചിത്രമാണ് മോദി എടുത്തുമാറ്റിയതെന്ന് രാഹുല്‍ പറഞ്ഞു.
Read more: ഏതു മോദിജി വിചാരിച്ചാലും ഗാന്ധിജിയെ നിങ്ങള്‍ക്ക് ‘റീപ്ലേസ്’ ചെയ്യാനാവില്ല!
ഖാദി തൊഴിലാളികളുടെ രക്തവും വിയര്‍പ്പുമാണ് ചര്‍ക്ക. ഒരു വശത്ത് ചര്‍ക്ക പിടിച്ചു ഫോട്ടോയെടുക്കുന്ന മോദി മറുവശത്ത് 50 കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പണിയെടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
നോട്ടുനിരോധനത്തിലൂടെ റിസര്‍വ്വ് ബാങ്കിന്റെ ആത്മാവിനെ മോദി നശിപ്പിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് ആര്‍ ബി ഐ സ്വയം ഭരണാധികാരമുള്ള സ്ഥാപനമായിരുന്നെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.
Also read: ജലദോഷവും പനിയും മാറാന്‍ പശുവിനടുത്ത് നിന്നാല്‍ മതി: ബി.ജെ.പി നേതാവ് വസുദേവ്