കണ്ണൂരില്‍ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷം; ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കതിരൂരില്‍ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷം. ബോംബേറില്‍ അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
കതിരൂര്‍ പൊന്ന്യം നാമത്ത് മുക്കിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗൃഹപ്രവേശനം നടക്കുന്ന വീടിനു സമീപമുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്.
പരിക്കേറ്റ സി.പി.ഐ.എം പ്രവര്‍ത്തകരായ സുബീഷ്, അശ്വിന്‍, യദുല്‍ കൃഷ്ണന്‍, വിഥുന്‍, അര്‍ജുന്‍ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ അജയന്‍, ശ്രീജിത്ത് എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ഥലത്തെ ഒരു വീട്ടില്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു എന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനു പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ കതിരൂര്‍ പൊലീസ് കേസെടുത്തു