റാഞ്ചി: “ക്രൈസ്തവ വിമുക്ത പ്രദേശം” ലക്ഷ്യമിട്ട് ജാര്‍ഖണ്ഡില്‍ 53 കുടുംബത്തെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിച്ചതായ് ആര്‍.എസ്.എസ്. ഹിന്ദു മതത്തിലേക്ക് കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ആര്‍കി മേഘലയിലെ 53 കുടുംബങ്ങളെ തിരിച്ചെത്തിച്ചതായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
ആര്‍കിയെ ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തങ്ങളുടെ പ്രവര്‍ത്തമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജാര്‍ഖണ്ഡിലെ സിന്ദ്രി പഞ്ചായത്തിലെ ആര്‍കി മേഖലയെയാണ് ആര്‍.എസ്.എസ് ഹിന്ദുമത മേഖലയാക്കാനായി കുടുംബങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ തട്ടിയെടുത്ത പ്രദേശമാണ് ആര്‍കിയെന്നാണ് ആര്‍.എസ്.എസ് ഉന്നയിക്കുന്ന വാദം.
ഇതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കനാവില്ലെന്നാണ് ആര്‍.എസ്.എസുകാര്‍ പറയുന്നത്. ഞങ്ങളുടെ ഹിന്ദു സഹോദരന്‍മാരെയും സഹോദരികളെയും സ്വമതത്തിലേക്ക് തിരികെ കൊണ്ട് വരിക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ആര്‍.എസ്.എസ് സംയോജക് ലക്ഷ്മണ്‍ സിങ് മുണ്ട പറയുന്നു.
ഞങ്ങള്‍ക്ക് വേണ്ടത് ക്രിസ്ത്യാനി വിമുക്ത മേഖലയാണ്. ഗ്രാമവാസികള്‍ താമസിയാതെ തന്നെ അവരുടെ വേരുകളിലേക്ക് തിരികെ എത്തും. ഈ വിഭാഗം ക്രൈസ്തവ മിഷണറിമാരുടെ മതപരിവര്‍ത്തനത്തിന് ഇരകളാണെന്നും ബി.ജെ.പിയുടെ ജില്ലാ ഉപാധ്യക്ഷന്‍ കൂടിയായ മുണ്ട പറഞ്ഞു.