| Monday, 9th September 2019, 12:38 pm

നിരവധി 'യഥാര്‍ത്ഥ ഇന്ത്യക്കാര്‍' പുറത്തായി; പൗരത്വ പട്ടികയില്‍ ആര്‍.എസ്.എസിനും ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുഷ്‌കര്‍: അസമിലെ എന്‍.ആര്‍.സി അന്തിമ പട്ടിക പുറത്തിറക്കിയപ്പോള്‍ പ്രതീക്ഷിച്ച ഫലം കിട്ടാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍.എസ്.എസ്. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് പ്രതിനിധി സംഘത്തിന് നല്‍കിയ വിശദീകരണ യോഗത്തിലാണ് സംഘടന ആശങ്ക പ്രകടിപ്പിച്ചത്.

അസമിലേക്ക് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരടക്കം ‘യഥാര്‍ത്ഥ പൗരന്‍മാര്‍’ പലരും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ഇവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നുമാണ് സംഘടനയെ ആശങ്കപ്പെടുത്തുന്നത്.

ആര്‍.എസ്.എസിന്റെ 35ഓളം അനുബന്ധ സംഘടനകളില്‍ നിന്നുള്ള ഇരുനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടക്കുന്ന വലിയ യോഗമാണിത്. കശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളടക്കം യോഗത്തില്‍ വിശദീകരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സി പട്ടികയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്. 19 ലക്ഷത്തോളം പേര്‍ക്കാണ് പട്ടിക പ്രകാരം പൗരത്വം നഷ്ടമാവുക. ഇതില്‍ ബംഗാളി മുസ്‌ലിംങ്ങള്‍ക്കൊപ്പം തന്നെ ബംഗാളി ഹിന്ദുക്കളും വ്യാപകമായി ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more