| Monday, 20th February 2023, 2:15 pm

വ്യക്തിപരമായി വികസിച്ച് രാജ്യത്തിന് പുരോ​ഗതിയുണ്ടാക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം; ഇതിന്റെ ഫലം വിവിധ മേഖലകളിൽ ദൃശ്യമാണ്: മോഹൻ ഭാ​ഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയെ വാഴ്ത്തി ആർ.എസ്.എസ് മേധാവി മോഹൻ ഭാ​ഗവത്. ദേശീയത എന്ന വികാരം ഓരോ കുടുംബത്തിലും ഉണർത്തണമെന്നും ഇത് രാജ്യത്തിന് കൂടുതൽ ശക്തി പകരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജാതിവാദവും അസമത്വവും തൊട്ടുകൂടായ്മയും രാജ്യത്തു നിന്നും തുടച്ചുനീക്കണമെന്നും ഇതിനായി സംഘാം​ഗങ്ങളോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി രാഷ്ട്രത്തിന് ഒരു മരം എന്ന ക്യാമ്പെയിൻ തുടങ്ങുമെന്നും ഭാ​ഗവതിനെ ഉദ്ധരിച്ച് സിയാസത് റിപ്പോർട്ട് ചെയ്യുന്നു. ആർ.എസ്.എസ് പരിപാടിയായ കാര്യകർത പരിവാർ മിലൻ പരിപടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഭാ​ഗവത്.

വ്യക്തിപരമായി വികസിക്കുന്നതിലൂടെ രാജ്യത്തിന് പുരോ​ഗതിയുണ്ടാക്കുക എന്ന ദൗത്യമായിരുന്നു സംഘ പരിവാർ ഇതുവരെ ചെയ്തിരുന്നത്. അതിന്റെ ഫലം രാജ്യത്തിന്റെ പല മേഖലകളിലും ഇന്ന് ദൃശ്യമാണ്.

രാജ്യത്തുനിന്നും എല്ലാ ദുഷ്പ്രവർത്തികളേയും തുടച്ചുനീക്കേണ്ടത് സംഘ കുടുംബത്തിന്റെ ഉത്തരവാദിത്തമാണ്. ജാതീയത, തൊട്ടുകൂടായ്മ തുടങ്ങിയ സമൂഹത്തിൽ നിന്നും ഇല്ലാതാക്കേണ്ടതുണ്ട്. വർണവിവേചനത്തിന് അവസാനമുണ്ടാകണം. സമൂഹത്തെ ഒന്നിപ്പിക്കുന്നതിലാണ് സംഘകുടുംബം ശ്രദ്ധിക്കേണ്ടതെന്നും ഭാ​ഗവത് പറഞ്ഞു.

സമൂഹത്തിൽ ഐക്യമുണ്ടാകണമെങ്കിൽ പ്രാദേശിക ഭാഷകൾ, ഭക്ഷണം, വേഷം, സം​ഗീതം തുടങ്ങിയവയെ കൂട്ടുപിടിക്കണമെന്നും ഭാ​ഗവത് കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങിലേക്കും ജില്ലകളിലേക്കും ​ഗ്രാമങ്ങളിലേക്കും ഇറങ്ങിച്ചെന്ന് ആർ.എസ്.എസ് ശാഖകൾ ഉയർത്തിക്കൊണ്ടുവരണമെന്നും ഭാ​ഗവത് പ്രവർത്തകരോട് പറഞ്ഞു.

Content Highlight: RSS Chief Mohan bhagwat says the result of the efforts of RSS is seen everywhere in India, says nationalism must be evoked

We use cookies to give you the best possible experience. Learn more