പട്‌ന: ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരെയും ഹിന്ദുക്കളായി കണക്കാക്കാമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സാംസ്‌കാരിക ധാര്‍മികത ഉണ്ടായതുകൊണ്ടാണ് രാജ്യത്ത് വൈവിധ്യങ്ങളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതമാതാവിനെ സ്തുതിച്ച് സംസ്‌കൃത ശ്ലോകങ്ങള്‍ പാടാന്‍ സമ്മതിക്കുകയും നാടിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്ന ഏതൊരാളും ഹിന്ദുവാണെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കി. ബീഹാറിലെ തന്റെ നാല് ദിവസത്തെ പര്യടനത്തിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നവരും ഹിന്ദുക്കളെന്ന് സ്വയം വിശ്വസിക്കുന്നവരും ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാരും സ്വയംസേവകരെ(ആര്‍.എസ്.എസ് സന്നദ്ധപ്രവര്‍ത്തകര്‍) പോലെ നിസ്വാര്‍ത്ഥ സേവന മനോഭാവം സ്വീകരിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് തന്നെ ഗുണം ചെയ്യുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ലെന്ന് തോന്നിയതിനാലാണ് ആര്‍.എസ്.എസ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.