അയോധ്യയില്‍ എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് മോഹന്‍ ഭാഗവത്
ഉദയ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മിക്കാന്‍ വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതാണ് നമ്മുടെ ജോലി. രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് അത് നമ്മള്‍ പൂര്‍ത്തിയാക്കണം’- മോഹന്‍ ഭാഗവത് പറഞ്ഞു.
കൊല്ലത്ത് പതിനാറുകാരി മരിച്ചത് മന്ത്രവാദ ചികിത്സക്കിടെ; ലൈംഗീക ആക്രമണത്തിനും ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്[/related]ഇനി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കില്‍ നമ്മുടെ കണ്ണ് അതില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുന്‍ഗണന നല്‍കേണ്ട കേസായി സുപ്രീം കോടതി അയോധ്യ കേസിനെ കാണുന്നില്ലെന്ന് നേരത്തെ ആര്‍.എസ്.എസ് വിമര്‍ശിച്ചിരുന്നു. ഗ്വാളിയോറില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ആര്‍.എസ്.എസ് വിമര്‍ശനം.
”രാമജന്മഭൂമി കേസില്‍ കാലങ്ങളായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ നീതിന്യായ നടപടികള്‍ വേഗത്തിലാക്കുന്നതിനു പകരം സുപ്രീം കോടതി അപ്രതീക്ഷിതമായ നിലപാട് എടുത്തിരിക്കുകയാണ്. ഹിന്ദു സമൂഹത്തിന്റെ ആഴത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട ഈ വിഷയത്തിന് സുപ്രീം കോടതി യാതൊരു മുന്‍ഗണനയും കാണുന്നില്ല.”
”ഹിന്ദുക്കള്‍ സ്ഥിരമായി അവഗണിക്കപ്പെടുന്നതാണ് നമ്മള്‍ നേരിടുന്നത്. നിയമവ്യവസ്ഥയോടുള്ള ആദരവുണ്ടെങ്കിലും ഈ തര്‍ക്കവുമായി ബന്ധപ്പെട്ട വിധി എത്രയും പെട്ടെന്നു പുറപ്പെടുവിക്കണമെന്നും ക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസ്സം നീക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു”- പ്രസ്താവനയില്‍ പറഞ്ഞിരുന്നു.