| Sunday, 9th April 2017, 7:45 pm

രാജ്യം മുഴുവന്‍ ഗോവധ നിരോധത്തിനൊരുങ്ങി ആര്‍.എസ്.എസ്; ആവശ്യമുന്നയിച്ചത് മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് മുഴുവന്‍ ഗോവധ നിരോധമേര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങള്‍ ഉദ്ദേശ ശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.


Also read ‘പൊലീസ് സ്റ്റേഷനില്‍ പെരുമാറേണ്ടത് എങ്ങിനെ?’; സോഷ്യല്‍ മീഡിയയില്‍ വൈറലായി എം.വി ജയരാജന്റെ വീഡിയോ


മഹാവീറിന്റെ ജന്മദിനവാര്‍ഷികവുമായ് ബന്ധപ്പെട്ട ആഘോഷ പരിപാടിയില്‍ സംസാരിക്കവേയാണ് രാജ്യത്ത് മുഴുവന്‍ ഗോവധം നിരോധിക്കുന്ന നിയമം ആവശ്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളുവെന്നും ഭാഗവത് പറഞ്ഞു.

നേരത്തെയും രാജ്യവ്യാപകമായി ഗോവധ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച സംഘടനയാണ് ആര്‍.എസ്.എസ്. ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും അറവ് ശാലകള്‍ പൂട്ടിക്കുകയും ഗോവധത്തിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് രാജ്യവ്യാപക നിരോധത്തിനായ് ആര്‍.എസ്.എസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.


dont miss ‘ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപം’; സൈബര്‍ സഖാക്കള്‍ക്കെതിരെ ദീപാ നിശാന്ത് 


കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ഗോസംരക്ഷണ പ്രവര്‍ത്തകര്‍ തല്ലികൊന്നതിനു ശേഷം ആദ്യമായാണ് ഗോവധത്തെക്കുറിച്ചുള്ള പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ് രംഗത്തെത്തുന്നത്.

അധികാരത്തിലെത്തിയതിനു പിന്നാലെ ഗോവധത്തിന് കടുത്ത ശിക്ഷയേര്‍പ്പെടുത്തുകയും അറവുശാലകള്‍ പൂട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കിലും രാജ്യവ്യാപകമായി ഗോവധം ഏര്‍പ്പെടുത്തണമെന്ന ആര്‍.എസ്.എസ് നിലപാടിന് വിരുദ്ധമാണ് ബി.ജെ.പി നേതൃത്വം.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസ്സോറാം എന്നിവിടങ്ങളില്‍ ഗോവധം നിരോധിക്കില്ലെന്ന് ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more