ലക്‌നൗ: ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനുള്ള വിധി സുപ്രീംകോടതി പുറത്തിറക്കിയതെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. കുംഭമേളയോടനുബന്ധിച്ച് പ്രയാഗ് രാജില്‍ വി.എച്ച്.പി സംഘടിപ്പിച്ച ധരം സന്‍സദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“”ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പോകാമെന്നാണ് സുപ്രീംകോടതി വിധിച്ചത്. അവരെ ആരെങ്കിലും തടഞ്ഞാല്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭക്തരായ ഒരു സ്ത്രീയും ശബരിമലയില്‍ പോകാന്‍ തയ്യാറായില്ല. അപ്പോള്‍ ശ്രീലങ്കയില്‍ നിന്ന് ഒരു സ്ത്രീയെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ ശബരിമല ദര്‍ശനം നടത്തിച്ചു.””
ALSO READ: ശബരിമല വിഷയം അയോധ്യയിലേതിന് സമാനം: വി.എച്ച്.പി
കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വേദനിക്കപ്പെടുമെന്ന് സുപ്രീംകോടതി ഓര്‍മ്മിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുകൂല നിലപാടായിരുന്നു ആര്‍.എസ്.എസ് സ്വീകരിച്ചിരുന്നത്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
സെപ്തംബര്‍ 28 ന് വന്ന സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് ഉടലെടുത്തത്. ശബരിമല ദര്‍ശനത്തിനൊരുങ്ങിയ സ്ത്രീകളേയും കുടുംബത്തേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
WATCH THIS VIDEO: