കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബാക്രമണം. പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. അക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് മോഹനന്‍ മാസ്റ്റര്‍ രക്ഷപ്പെട്ടത്.
Also read ഗോസംരക്ഷക വേഷമണിഞ്ഞ് ബി.ജെ.പിക്കാരും; വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ വാഹനം ബി.ജെ.പിക്കാര്‍ തടഞ്ഞത് പത്തനംതിട്ടയില്‍
സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 1.10നാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരന് സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന അക്രമിസംഘം സ്റ്റീല്‍ ബോംബുകളെറിയുകയായിരുന്നു.
സ്റ്റീല്‍ ബോംബുകളില്‍ ഒന്ന് പൊട്ടുകയും മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി സി.പി.ഐ.എം ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച് തിരിച്ച് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്.
Dont miss ആരോപണങ്ങളില്‍ കഴമ്പില്ല,തന്നെ പുറത്താക്കിയത് അപമാനിക്കാന്‍; ട്രംപിനും ഭരണകൂട്ത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എഫ്.ബി.ഐ തലവന്‍
എ.കെ.ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ് പരിസരത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടറി വരുന്നതും കാത്ത് പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് പ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.
താനടക്കമുള്ള പ്രവര്‍ത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പൊട്ടാതെ അവശേഷിച്ച ബോംബ് നീക്കം ചെയ്തു. സ്‌ഫോടനത്തില്‍ ബോംബിന്റെ ചീളുകള്‍ തെറിച്ച് ഓഫീസിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.