| Sunday, 28th March 2021, 11:09 am

മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആര്‍.എസ്.എസ്, ബി.ജെ.പി ആള്‍ക്കൂട്ട ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: മഥുരയില്‍ പൊലീസുകാര്‍ക്ക് നേരെ ആര്‍.എസ്.എസ്, ബി.ജെ.പി ആള്‍ക്കൂട്ട ആക്രമണം. ആര്‍.എസ്.എസ് പ്രചാരകിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ആക്രമണം.

വൃന്ദാവന്‍ കുംഭമേളയ്ക്കായി യമുനയില്‍ കുളിക്കാനിറങ്ങിയ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് മനോജ് കുമാറിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. യമുനയില്‍ സുരക്ഷാ വേലിയ്ക്ക് മുകളിലൂടെ പോയി കുളിക്കാന്‍ ശ്രമിച്ച മനോജ് കുമാറിനെ പൊലീസ് തടഞ്ഞിരുന്നു.

എന്നാല്‍ പൊലീസ് തന്നെ മര്‍ദ്ദിച്ചെന്ന് ഇയാള്‍ പറഞ്ഞതോടെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ആര്‍.എസ്.എസ് നേതാവിനെ ആക്രമിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി മെട്രോപൊളിറ്റന്‍ പ്രസിഡണ്ട് വിനോദ് അഗര്‍വാള്‍ നിരാഹരസമരമാരംഭിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RSS, BJP workers clash with police in Mathura, video of cop being thrashed goes viral

We use cookies to give you the best possible experience. Learn more