കാസര്‍ഗോഡ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
rss attack
കാസര്‍ഗോഡ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st April 2018, 8:12 am

കാസര്‍ഗോഡ്: ഈസ്റ്റര്‍ ആഘോഷത്തിന് മുന്നൊരുക്കം നടത്തവെ കാസര്‍ഗോഡ് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമം. കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്.

ഇന്നലെ നടന്ന കല്ലേറില്‍ പള്ളിയുടെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത് പുറത്ത് വിട്ടത്. പരിവര്‍ത്തന ക്രൈസ്തവ സമൂഹം താമസിക്കുന്ന കോളനി കൂടിയായ പ്രദേശത്ത് യാതോരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


Also Read ഹനുമാന്‍ ജയന്തി ഘോഷയാത്ര അക്രമാസക്തമായി; രാജസ്ഥാന്‍ നഗരത്തില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി വച്ചു


ആക്രമണം തടയാന്‍ ശ്രമിച്ച സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ജെയിംസ്,നന്ദു, തങ്കം എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

Dool video

ഒരേ ജോലി, വ്യത്യസ്ത വേതനം: എം.പാനലുകാർ പ്രതികരിക്കുന്നു