| Wednesday, 17th October 2018, 5:52 pm

അയ്യപ്പഭക്തന്മാരുടെ വേഷം കെട്ടിയ ആര്‍.എസ്.എസ് ക്രിമിനലുകളാണ് ശബരിമലയില്‍ ആക്രമണം നടത്തുന്നത്: കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: അയ്യപ്പഭക്തനമാരുടെ വേഷത്തിലെത്തിയ ആര്‍.എസ്.എസ് ക്രിമനലുകളാണ് പമ്പയിലും നിലയ്ക്കലിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആക്രമണം അഴിച്ചിവിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ ആക്രമണം ലോകം കണ്ടു നില്‍ക്കുകയാണ്. സ്ത്രീകള്‍, കുടുംബങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഭക്തര്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയെല്ലാമാണ് ആക്രമണം നടത്തുന്നത്. ഇത് പൊലീസിന് കൈയുംകെട്ടി കണ്ടു നില്‍ക്കാന്‍ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു.

ആര്‍.എസ്.എസിന് ആരാണ് അനുമതി നല്‍കിയത്. കൊള്ളരുതായ്മ കാട്ടി അയ്യപ്പഭക്തന്മാരുടെ തലയില്‍ കെട്ടി വെക്കുകയാണ് ആര്‍.എസ.എസ്. ഒരൊറ്റ അയ്യപ്പ ഭക്തനും ഇങ്ങനെ ആക്രമണം നടത്തില്ല. ആക്രമണത്തില്‍ നിന്നും ആര്‍.എസ്.എസ് മടങ്ങണമെന്നും കടകംപള്ളി ആര്‍.എസ്.എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഈ പുണ്യഭൂമിയ കലാപ കലുഷിതമാക്കരുതെന്നാണ് ശ്രീധരന്‍പിള്ളയോടുള്ള തന്റെ അഭ്യര്‍ത്ഥനയെന്നും കടകംപള്ളി പറഞ്ഞു.

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ താന്‍ കണ്ടിരുന്നു. സ്ത്രീപ്രവേശന വിധിയെ അനുകൂലിക്കുകയും വിശ്വാസങ്ങളില്‍ പരിഷ്‌ക്കാരം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയത് സുരേന്ദ്രനെപോലുള്ളവരാണ് സമരംനടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.

We use cookies to give you the best possible experience. Learn more