ക്രിസ്ത്യാനികളല്ലാത്തവര്‍ കരോള്‍ നടത്തിയെന്ന് പറഞ്ഞ് കുട്ടികളടങ്ങുന്ന സംഘത്തിന് നേരെ ആര്‍.എസ്.എസ് ആക്രമണം
Daily News
ക്രിസ്ത്യാനികളല്ലാത്തവര്‍ കരോള്‍ നടത്തിയെന്ന് പറഞ്ഞ് കുട്ടികളടങ്ങുന്ന സംഘത്തിന് നേരെ ആര്‍.എസ്.എസ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2016, 9:18 am

xmas

ക്രിസ്ത്യാനികളല്ലാത്തവര്‍ കരോള്‍ നടത്തിയെന്ന് പറഞ്ഞാണ് ആര്‍.എസ്.എസ് സംഘം ഇവരെ ആക്രമിച്ചത്. കരോള്‍ സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജയന്റെ വീട്ടിലെത്തിയപ്പോള്‍ പാട്ട് വീണ്ടും വീണ്ടും പാടാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ക്രിസ്ത്യാനികളല്ലാത്തവര്‍ ഹിന്ദുഗാനം പാടിയാല്‍ മതിയെന്ന് പറഞ്ഞ് മര്‍ദിക്കുകയുമായിരുന്നു.

ചടയമംഗലം: കൊല്ലത്ത് കുട്ടികളടങ്ങുന്ന കരോള്‍ സംഘത്തിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം. ചടയമംഗലം മേടയില്‍ സ്വദേശികളായ കുരിയോട് മേടയില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുളള (16), പുതുവിള പുത്തന്‍ വീട്ടില്‍ വിഷ്ണു (16), രേഖാ സദനത്തില്‍ അമൃതേഷ് (15), പാറവിള വീട്ടില്‍ നാസിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ക്രിസ്ത്യാനികളല്ലാത്തവര്‍ കരോള്‍ നടത്തിയെന്ന് പറഞ്ഞാണ് ആര്‍.എസ്.എസ് സംഘം ഇവരെ ആക്രമിച്ചത്. കരോള്‍ സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജയന്റെ വീട്ടിലെത്തിയപ്പോള്‍ പാട്ട് വീണ്ടും വീണ്ടും പാടാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ക്രിസ്ത്യാനികളല്ലാത്തവര്‍ ഹിന്ദുഗാനം പാടിയാല്‍ മതിയെന്ന് പറഞ്ഞ് മര്‍ദിക്കുകയുമായിരുന്നു.

Read more: മാനവികതയ്‌ക്കെതിരായ ഭീകരവാദമാണ് മുതലാളിത്തം; മുസ്‌ലിം ഭീകരവാദത്തെ കുറിച്ച് സംസാരിച്ചാല്‍ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ചും സംസാരിക്കണം: പോപ്പ്

ജയനും ഇയാളുടെ സഹോദരന്‍ ജയപ്രകാശ്, ജയകുമാറിന്റെ മകന്‍ വൈഷണവ്, നെട്ടേത്തറ കൃഷ്ണവിലാസത്തില്‍ കൃഷ്ണകുമാര്‍ (കൊച്ചുകുട്ടന്‍), ഊറ്ററവീട്ടില്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ മര്‍ദിച്ചത്.

മര്‍ദ്ദനമേറ്റ കുട്ടികള്‍ വിവരം പുറത്തു പറഞ്ഞപ്പോള്‍ കരോള്‍ സംഘത്തിലുണ്ടായിരുന്ന വിഷ്ണുവിന്റെ സഹോദരന്‍ ശ്രീരാജ് അടക്കമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കുപിതരായ ആര്‍.എസ്.എസുകാര്‍ ശ്രീരാജിനെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

അതേ സമയം കേസില്‍ പ്രതികളായവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Read more: 50,000രൂപ മാത്രമേ നിക്ഷേപിക്കാനാവൂ എന്നിരിക്കെ എന്റെ ജന്‍ ധന്‍ അക്കൗണ്ടില്‍ എങ്ങനെ 100കോടി എത്തി: പ്രധാനമന്ത്രിക്ക് യുവതിയുടെ കത്ത്