കണ്ണൂര്‍: ആര്‍.എസ്.എസുകാരുടെ ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട അസ്‌ന ഇനി ഡോക്ടര്‍. 2013 ല്‍ എം.ബി.ബി.എസിന് ചേര്‍ന്ന അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്.
ഇനി ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി കോഴ്‌സുകൂടി കഴിഞ്ഞാല്‍ അസ്‌നയ്ക്ക് ഡോക്ടര്‍ എന്ന രജിസ്‌ട്രേഷന്‍ ലഭിക്കും.
Also Read: ഹാദിയ കേസിന് ചെലവായത് 99.52 ലക്ഷമെന്ന് പോപ്പുലര്‍ ഫ്രണ്ട്
2000 സെപ്തംബര്‍ 27 ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് അസ്‌നക്കുനേരെ ആക്രമണമുണ്ടായത്. അന്ന് അഞ്ചുവയസായിരുന്നു അസ്‌നയ്ക്ക് പ്രായം.
പൂവത്തൂര്‍ എല്‍.പി സ്‌കൂളിലായിരുന്നു പോളിംഗ് സ്‌റ്റേഷന്‍. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ അസ്‌നയുടെ വലതുകാല്‍ പിന്നീട് മുറിച്ചുമാറ്റുകയായിരുന്നു.
പിന്നീട് കൃത്രിമക്കാല്‍ ഘടിപ്പിച്ചായിരുന്നു അസ്‌നയുടെ ജീവിതം.