| Thursday, 28th June 2018, 8:48 pm

ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അക്രമം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊട്ടാരക്കരയില്‍ പോത്തുകളുമായി വണ്ടിയില്‍ വന്ന വ്യാപാരികളെ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവരെയാണ് പശുക്കടത്താരോപിച്ച് ആക്രമിച്ചത്.

സംഭവത്തല്‍ പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നരഹത്യാ ശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


Read Also : അവള്‍ക്കൊപ്പം മാത്രമാണ്! അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കലാകാരന്മാരോ മനുഷ്യരോ അല്ല: അലന്‍സിയര്‍; നേരത്തേ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും അലന്‍സിയര്‍


പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയങ്കര ചന്തയില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്.


ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more