കൊല്ലം: കൊട്ടാരക്കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ ആര്‍.എസ്.എസ് ആക്രമണം. ആക്രമണത്തില്‍ എസ്.ഐ, സി.ഐ അടക്കം ആറു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ 3 പോലീസ് ജീപ്പുകള്‍ അടിച്ചു തകര്‍ക്കുകയും സ്റ്റേഷന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
നൈറ്റ് പെട്രോളിങ്ങിനിടെ കൊട്ടാരക്കര കോട്ടാത്തല ഭാഗത്തുവെച്ച് ആര്‍.എസ്.എസ് പ്രചാരകനുള്‍പ്പെടെ ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ വാഹനപരിശോധനയ്ക്കിടെ പൊലീസ് തടഞ്ഞതാണ് ആക്രമണത്തിനു കാരണം
Read more: പട്ടാളക്കാരേക്കാള്‍ ധീരരാണ് വ്യാപാരികള്‍: മോദിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
ബൈക്കിലുണ്ടായിരുന്ന ആര്‍.എസ്.എസ് ജില്ല പ്രചാരക് ബിനീഷ്, കൊട്ടാരക്കര എസ്.ഐ ശിവപ്രസാദിനോട് തട്ടിക്കയറിയപ്പോള്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെ കസ്റ്റയിലെടുത്തതോടെ കൂടുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടാരക്കര സി.ഐയും ആര്‍.എസ്.എസ് നേതാക്കളുമായി സംസാരിക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
പരിക്കേറ്റ പോലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.