| Tuesday, 1st January 2019, 5:08 pm

കാസര്‍കോട് വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെ ആര്‍.എസ്.എസ് ആക്രമണം; റോഡരികില്‍ തീയിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം. കാസര്‍കോട് ചേറ്റുകുണ്ടിലാണ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വനിതാ മതിലിനു നേരെ ആക്രമണമഴിച്ചുവിട്ടത്.

മതിലില്‍ പങ്കെടുത്തക്കാനെത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും തുടര്‍ന്ന് റോഡരികിലുണ്ടായിരുന്ന പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ട്രാക്കിന് സമീപമാണ് തീയിട്ടത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ട് പോകുന്ന റോഡിലാണ് സംഭവം.

ALSO READ: എതിര്‍പ്പുകളെല്ലാം മറികടന്ന് സ്ത്രീകളൊഴുകിയെത്തി; ചരിത്രമായി വനിതാ മതില്‍: അണിനിരന്ന് ലക്ഷങ്ങള്‍

റോഡ് കൈയേറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

പൊലീസും ഫയര്‍ഫോഴ്‌സും തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. കനത്ത പുക കാരണം 500 മീറ്ററോളം സ്ഥലത്ത് മതിലില്‍ പങ്കാളികളാകാന്‍ സ്ത്രീകള്‍ക്കായില്ല. അതേസമയം ഈ പ്രദേശത്ത് മതിലില്‍ അണിചേരാന്‍ സ്ത്രീകളുടെ നീണ്ട നിര എത്തിയിരുന്നു. മതിലില്‍ പങ്കെടുക്കാനെത്തിയവരെ വാഹനങ്ങളില്‍ നിന്നിറക്കാന്‍ അക്രമികള്‍ അനുവദിച്ചില്ല.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more