പുല്‍പ്പള്ളിയില്‍ എസ്.എഫ്.ഐ നേതാവിനു നേരെ വധശ്രമം; പിന്നില്‍ ആര്‍.എസ്.എസെന്ന് എസ്.എഫ്.ഐ
Kerala News
പുല്‍പ്പള്ളിയില്‍ എസ്.എഫ്.ഐ നേതാവിനു നേരെ വധശ്രമം; പിന്നില്‍ ആര്‍.എസ്.എസെന്ന് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 11:49 pm

വയനാട്: പുല്‍പ്പള്ളിയില്‍ എസ്.എഫ്.ഐ നേതാവിനു നേരെ വധശ്രമം. എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ കമ്മറ്റി ജോ.സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ഇരുളം മേഖലാ പ്രസിഡന്റുമായ മിഥുന്‍ കൃഷ്ണനു നേരെയാണ് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്ന് മിഥുന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റിസോര്‍ട്ടിലെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി തോറ്റതിന്റെ ജാള്യത മാറ്റാനാണ് ആക്രമണമെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

ALSO READ: കേരളത്തില്‍ ഭരണസ്തംഭനമില്ല; ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം; മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിന് നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡണ്ട് റിയാസിന് തലയില്‍ പരിക്കേറ്റു.

ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.