| Saturday, 17th November 2018, 1:05 pm

മുന്‍ എം.എല്‍.എയുടെ മകനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ ആര്‍.എസ്.എസ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ എം.എല്‍.എയുടെ  മകന്‍ ജൂലിയസ് നികിതാസിനും പങ്കാളിയും മാധ്യമ പ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ ആര്‍.എസ്.എസ് ആക്രമണം. കക്കട്ട് അമ്പലകുളങ്ങരയില്‍ വച്ചാണ് ഇരുവരും സഞ്ചരിച്ച കാര്‍ തടഞ്ഞു പുറത്തിറക്കി എട്ടോളം വരുന്ന സംഘം ആക്രമിച്ചത്.

സാരമായ പരിക്കുകളെ ഇവരെ കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടറാണ് സാനിയോ മനോമി.

ALSO READ: ഇന്ത്യന്‍ കളിക്കാരെ ഇഷ്ടപ്പെടാത്തവര്‍ രാജ്യം വിടണമെന്ന പരാമര്‍ശം; കോഹ്‌ലിക്ക് ബി.സി.സി.ഐയുടെ താക്കീത്

അതേ സമയം ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറെഞ്ഞു.

വയനാട്ടില്‍ പൊലീസ് അകമ്പടിയില്‍ എത്തിയ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.

പ്രതിഷേധക്കാര്‍ മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞ് പ്രകോപനം സൃഷ്ടിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടേയും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടയുന്നത്. രാവിലെ ബലരാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more