കാസര്‍കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍.എസ്.എസ് ആക്രമണം
Kerala News
കാസര്‍കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍.എസ്.എസ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2019, 5:27 pm

കാസര്‍കോട്: വനിതാ മതിലിനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ കാസര്‍കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍.എസ്.എസ് ആക്രമണം. മനോരമ ന്യൂസിന്റെ ക്യാമറ തകര്‍ത്തു. മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ശരത് ചന്ദ്രന് മര്‍ദ്ദനമേറ്റു.

കാസര്‍കോട് ചേറ്റുകുണ്ടിലാണ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വനിതാ മതിലിനു നേരെ ആക്രമണമഴിച്ചുവിട്ടത്.

24 ന്യൂസിന്റെ ക്യാമറയുടെ മെമ്മറി കാര്‍ഡ് നശിപ്പിച്ചു. ഇപ്പോഴും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അക്രമികള്‍ തടയുന്നുണ്ട്.

ALSO READ: അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

ബി.ജെ.പിയ്ക്ക് സ്വാധീനമുള്ള പ്രദേശത്താണ് ആക്രമണം.

നേരത്തെ വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണമുണ്ടായിരുന്നു.

മതിലില്‍ പങ്കെടുത്തക്കാനെത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും തുടര്‍ന്ന് റോഡരികിലുണ്ടായിരുന്ന പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ട്രാക്കിന് സമീപമാണ് തീയിട്ടത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ട് പോകുന്ന റോഡിലാണ് സംഭവം.

ALSO READ: എതിര്‍പ്പുകളെല്ലാം മറികടന്ന് സ്ത്രീകളൊഴുകിയെത്തി; ചരിത്രമായി വനിതാ മതില്‍: അണിനിരന്ന് ലക്ഷങ്ങള്‍

റോഡ് കൈയേറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

പൊലീസും ഫയര്‍ഫോഴ്‌സും തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. കനത്ത പുക കാരണം 500 മീറ്ററോളം സ്ഥലത്ത് മതിലില്‍ പങ്കാളികളാകാന്‍ സ്ത്രീകള്‍ക്കായില്ല. അതേസമയം ഈ പ്രദേശത്ത് മതിലില്‍ അണിചേരാന്‍ സ്ത്രീകളുടെ നീണ്ട നിര എത്തിയിരുന്നു. മതിലില്‍ പങ്കെടുക്കാനെത്തിയവരെ വാഹനങ്ങളില്‍ നിന്നിറക്കാന്‍ അക്രമികള്‍ അനുവദിച്ചില്ല.

WATCH THIS VIDEO: