|

പാറശ്ശാലയില്‍ ഡി.വൈ.എഫ് നേതാവിന് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവായിരുന്ന സജിന്‍ ഷാഹുല്‍ വധക്കേസിലെ ഏകസാക്ഷിയായ ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ പാറശാല ബ്ലോക്ക് കമ്മിറ്റിയംഗം സുഭാഷിന് നേരെയാണ് ആക്രമണം.

ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു.

എസ്.എഫ്.ഐ തിരുവന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുഭാഷിനെ പാറശാലയില്‍ വച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ധനുവച്ചപുരം കോളേജില്‍ പ്രവേശനോത്സവത്തിനിടെ എസ്.എഫ്.ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗമായ പ്രീജയ്ക്കു നേരെ എ.ബി.വി.പി- ആര്‍.എസ്.എസ് സംഘം ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സുഭാഷിനെതിരേയുള്ള ആക്രമണം.

പാറശ്ശാല ഏരിയയിലെ, ധനുവച്ചപുരം ഐ.ടി.ഐയിലെ എസ്.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന സജിന്‍ ഷാഹുല്‍ ആര്‍.എസ്.എസ്-എ.ബി.വി.പി പ്രവര്‍ത്തകരുടെ ബോംബേറിനെത്തുടര്‍ന്ന് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരിക്കെയാണ് കൊല്ലപ്പെടുന്നത്. 2013 ഒക്ടോബറിലായിരുന്നു സംഭവം.

WATCH THIS VIDEO:

Latest Stories