ചെങ്ങന്നൂര്‍: വെണ്‍മണിയില്‍ സി.പി.ഐ.എം നടത്തിയ മാര്‍ച്ചിന് നേരെ ആക്രമണം. സി.പി.ഐ.എമ്മിന്റെ ജില്ലാ-ബ്ലോക്ക് നേതാക്കളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ആര്‍.എസ്.എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നാളെ വെണ്‍മണി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. രാത്രി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് അനാചാരങ്ങളെ അനുവദിക്കില്ല: മുഖ്യമന്ത്രി
സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്നാണ് സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആരോപണം.
വെണ്‍മണി ക്ഷേത്രത്തില്‍ ആയുധങ്ങള്‍ ശേഖരിച്ചായിരുന്നു ആക്രമണമെന്നും സി.പി.ഐ.എം ആരോപിച്ചു.
WATCH THIS VIDEO: