| Saturday, 2nd November 2019, 8:04 pm

'സര്‍ദാര്‍ പട്ടേലും, ഭഗത് സിങ്ങും, സുഭാഷ് ചന്ദ്രബോസും അടക്കമുള്ള ദേശീയ ബിംബങ്ങളെ ആര്‍.എസ്.എസ് തട്ടിയെടുക്കുന്നു'- ഇര്‍ഫാന്‍ ഹബീബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ദാര്‍ പട്ടേലും ഭഗത് സിങ്ങും സുഭാഷ് ചന്ദ്രബോസും അടക്കമുള്ള ദേശീയ ബിംബങ്ങളെ ആര്‍.എസ്.എസ് തട്ടിയെടുക്കുകയാണെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ എസ്. ഇര്‍ഫാന്‍ ഹബീബ്. രാജ്യത്തെ ജനങ്ങള്‍ക്കു തിരിച്ചറിയാന്‍ പാകത്തിനുള്ള ആരും തന്നെ അവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സില്‍ നടക്കുന്ന സാഹിത്യ ആജ് തക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അത് സര്‍ദാര്‍ പട്ടേലോ, സുഭാഷ് ചന്ദ്രബോസോ, ഭഗത് സിങ്ങോ ആരുമാകട്ടെ, ആര്‍.എസ്.എസ് ഈ ബിംബങ്ങളെ എല്ലാക്കാലത്തേക്കുമായി തട്ടിയെടുക്കുന്നുണ്ട്. സ്വന്തമെന്നു പറയാന്‍ കഴിയുന്ന ആരെയെങ്കിലും അവരിങ്ങനെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരാളുടെ പേരൊന്നു പറയുമോ. ജനങ്ങളെ കാണിക്കാന്‍ പറ്റിയതോ, ജനങ്ങള്‍ക്കു തിരിച്ചറിയാന്‍ പാകത്തിനുള്ളതോ ആയ ആരും തന്നെ അവര്‍ക്കില്ല.’- സവര്‍ക്കറും ഹിന്ദുത്വവും എന്ന വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഈ ബിംബങ്ങളെ അവഗണിച്ചെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് ചിന്തകന്‍ ദേശ് രത്തന്‍ നിഗത്തിന്റെ പ്രതികരണം. ഈ നേതാക്കള്‍ വിസ്മരിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു സംഘം ചെയ്തതെന്നും നിഗം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സവര്‍ക്കര്‍ക്കു ഭാരതരത്‌നം നല്‍കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ആര്‍.എസ്.എസ് ഇടപെട്ടിട്ടില്ല. ഞങ്ങളുടെ സ്വന്തം നേതാക്കളായ ഗോള്‍വള്‍ക്കര്‍, ഹെഡ്‌ഗേവാര്‍ എന്നിവര്‍ക്കു പുരസ്‌കാരങ്ങളുടെ ആവശ്യമില്ല. എന്തെങ്കിലും തിരിച്ചുവേണമെന്നു ഞങ്ങളുടെ ആശയത്തിലില്ല.’- അദ്ദേഹം പറഞ്ഞു.

അടുത്തിടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇറക്കിയ പ്രകടനപത്രികയില്‍ സവര്‍ക്കര്‍ക്കു ഭാരതരത്‌നം നല്‍കുന്നതിനെപ്പറ്റി പറയുന്നതു സൂചിപ്പിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

We use cookies to give you the best possible experience. Learn more