| Wednesday, 28th October 2020, 9:15 pm

ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങള്‍; വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ധാരണയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഒരു ധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക സംവരണ വിഷയത്തില്‍ സി.പി.ഐ.എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ ശ്രമം സി.പി.ഐ.എമ്മിനു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലേതു പോലെയുള്ള അനുഭവമാണ് സി.പി.ഐ.എമ്മിനു ഇക്കാര്യത്തിലും സംഭവിക്കാനിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സി.പി.ഐ.എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും സംവരണ വിഷയത്തില്‍ ദേശീയ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്.

ലീഗ് മുന്നാക്ക സംവരണ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. മുന്നോക്ക സംവരണം നടപ്പിലാക്കിയതിന് പിന്നാലെ മുസ്ലിം, ദളിത് സംഘടനകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:RSS and Jamaat-e-Islami are two faces of extremism; Mullappally Ramachandran said that the Congress has no agreement with the Welfare Party

We use cookies to give you the best possible experience. Learn more