| Saturday, 9th December 2017, 8:58 pm

ക്രിസ്മസ് ആഘോഷത്തിനിടെ പ്രാര്‍ത്ഥനാ ഹാള്‍ ആര്‍.എസ്.എസ് അടിച്ചു തകര്‍ത്തു

എഡിറ്റര്‍

കോയമ്പത്തൂര്‍: ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ ആര്‍.എസ്.എസ് സംഘം അടിച്ചു തകര്‍ത്തു. കോയമ്പത്തൂരിലെ മാതംപാളയത്തിലെ കോട്ടായി പിരിവിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളാണ് ആര്‍.എസ്.എസിന്റെ അതക്രമി സംഘം അടിച്ച തകര്‍ത്തത്.

പ്രാര്‍ത്ഥനാ ഹാളിന് സമീപം താമസിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സെല്‍വരാജ് എന്നയാളും കുടുംബാംഗങ്ങളും ഇരുപതോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹാള്‍ അടിച്ചു തകര്‍ത്തതെന്ന് അക്രമത്തിനിരയായ പാസ്റ്റര്‍ കാര്‍ത്തിക് പറഞ്ഞു. ക്രിസ്മസ് ആഘോഷം തടയുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പാസ്റ്റര്‍ പറയുന്നു.


Also Read: സംസ്ഥാനത്ത് നിയമവാഴ്ചയില്ല; ‘എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല’; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്


“ഞങ്ങളുടെ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സെല്‍വരാജും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ കവിതയും ചന്ദ്രശേഖറും 20 ആര്‍.എസ്.എസ് പ്രവര്‍ത്തകരും കടന്നു വന്നു അക്രമിക്കുകയായിരുന്നു. അവരുടെ വീട്ടില്‍ നിന്നും അക്മണത്തിനുള്ള പദ്ധതി തയ്യാറാക്കിയ സംഘം പെട്ടെന്നു അക്രമിക്കുകയായിരുന്നു. അവര്‍ ഹാളിലുണ്ടായിരുന്ന വിശ്വാസികളെയും അക്രമിച്ചു” പാസ്റ്റര്‍ പറഞ്ഞു.

അക്രമത്തില്‍ കാര്‍ത്തികിന്റെ തലയ്ക്കും ഒരു സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്. “ഞങ്ങള്‍ തെറ്റായ രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്നും എല്ലായിടത്തും പോലെയുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുക മാത്രമായിരുന്നെന്നും സഭാ അധികാരികള്‍ പറഞ്ഞു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയും ചെയ്യണമെന്ന് സഭാ പാസ്റ്റര്‍ ആവശ്യപ്പെട്ടു. ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് കോയമ്പത്തൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ലോഗനാഥന്‍ പറഞ്ഞു.

അതേസമയം പ്രാര്‍ത്ഥന നടത്തിയ ഹാളില്‍ അതിനുള്ള അനുമതിയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വാദം. ഇരുഭാഗത്തും തെറ്റുണ്ട്. അവിടെ മീറ്റിംഗ് നടത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടും സഭാ അധികൃതര്‍ ആരാധനയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇവിടെ ആരാധന നടത്തുന്നതിന് തഹസില്‍ദാര്‍ അനുമതി നിഷേധിച്ചിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more