ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കാന്‍ കഴിയില്ല; കര്‍ണ്ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ്
National
ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കാന്‍ കഴിയില്ല; കര്‍ണ്ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd March 2018, 9:52 pm

 

ബെംഗളൂരു: ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതപദവി നല്‍കി ഉയര്‍ത്താന്‍ തീരുമാനിച്ച കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ്. ഈ വിഭാഗത്തെ പ്രത്യേക മതവിഭാഗ പദവി നല്‍കാനാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ലിംഗായത്ത് വിഭാഗവുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍.എ.സ്.എസ് നേതൃത്വം പറഞ്ഞത്.


ALSO READ: കോണ്‍ഗ്രസുമായി സഖ്യമല്ല, ഇടതു ജനാധിപത്യ ശക്തികളുടെ ഐക്യമാണ് വേണ്ടത്: സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ നയരേഖയുടെ വിശദാംശങ്ങള്‍ പുറത്ത്


പരമ്പരാഗതമായി ബി.ജെ.പിയുടെ വോട്ടുബാങ്കാണ് ലിംഗായത്ത് വിഭാഗം. എന്നാല്‍ ഇവരെ പ്രത്യേക മതവിഭാഗമാക്കാന്‍ കഴിയില്ലെന്നാണ് ആര്‍.എസ്.എസ് നിലപാട്.

കര്‍ണ്ണാടകയിലെ സാമൂഹികമായും സാസ്‌കാരികപരമായും സ്വാധീനമുള്ള വിഭാഗമാണ് ലിംഗായത്തുകള്‍. ഇവരെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതുവഴി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്.