കൊച്ചി: സംസ്ഥാന ബി.ജെ.പിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും പ്രവര്‍ത്തനങ്ങളുടെ ഏകോപനമടക്കം പാളിയെന്നും ആര്‍.എസ്.എസ്. വിമര്‍ശിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ്- ബി.ജെ.പി. നേതൃയോഗത്തിലാണ് സംസ്ഥാന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ബി.ജെ.പി. നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍.എസ്.എസ്. വിലയിരുത്തി.
തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാനോ ശക്തമായ പ്രചാരണം നടത്താനോ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും ആര്‍.എസ്.എസ്. യോഗത്തില്‍ ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും തെരഞ്ഞെടുപ്പില്‍ കോട്ടമുണ്ടാക്കിയെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍.എസ്.എസ്. പറഞ്ഞു.
പാര്‍ട്ടിയില്‍ ഓരോ നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പാര്‍ട്ടിയുടെ സമ്പത്തിക കാര്യങ്ങളില്‍ അടക്കം പരിശോധന നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി. ഇതിനായി ബി.ജെ.പിയില്‍ ആര്‍.എസ്.എസ്. കൂടുതലായി ഇടപെടുകയും സംഘടനാ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തുകയും ചെയ്യും.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് നേരെ ഉണ്ടായ ആരോപണങ്ങളും യോഗത്തില്‍ വിമര്‍ശന വിഷയമായി. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം. ഗണേഷ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ആര്‍.എസ്.എസ്. ചുമതലയുള്ള അധികാരികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
RSS against state Kerala BJP and Leaders