| Monday, 12th March 2018, 8:48 pm

അവര്‍ ചെങ്കൊടിയേന്തിയത് ആശങ്കപ്പെടുത്തുന്നു; കര്‍ഷകര്‍ റോഡില്‍ ബഹളമുണ്ടാക്കുകയാണ് ചെയ്തത് കര്‍ഷക മാര്‍ച്ചിനെതിരെ ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചിനെതിരെ ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. കര്‍ഷകരുടെ പ്രക്ഷോഭം കൊണ്ട് ഒരു കാര്യവുമില്ലെന്ന് സംഘടനയുടെ ദേശീയ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ന്യൂസ് 18 ചാനലിനോട് പറഞ്ഞു.

“ഇത്തരം പ്രക്ഷോഭങ്ങള്‍ കൊണ്ട് ഒരു ഫലവുമുണ്ടാവില്ല. നേരത്തെയും അവര്‍ റോഡിലിറങ്ങി ബഹളമുണ്ടാക്കിയിരുന്നു. ഇതായിരുന്നില്ല മാര്‍ഗം. സമരം നടത്തിയ കര്‍ഷകര്‍ കാത്തിരിക്കണമായിരുന്നു” മോഹിനി മിശ്ര പറഞ്ഞു.

Read more:  ആരാണ് മുംബൈ കര്‍ഷക പ്രക്ഷോഭത്തിന്റെ ഹീറോസ്? കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു

ഈ കര്‍ഷകരെ താന്‍ ബഹുമാനിക്കുന്നു. പക്ഷെ അവര്‍ കമ്മ്യൂണിസ്റ്റുകാരുടെ കൊടികള്‍ പിടിച്ചത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

സമരം നടത്തുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളാണെന്ന് ബി.ജെ.പി എം.പി പൂനം മഹാജനും അധിക്ഷേപിച്ചിരുന്നു. കര്‍ഷകരെ നയിക്കുന്നത് മാവോയിസ്റ്റുകളാണെന്നായിരുന്നു പൂനം മഹാജന്‍ ആരോപിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more