Kerala
തൃശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 12, 08:52 am
Sunday, 12th November 2017, 2:22 pm

ചാവക്കാട്: തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മണിക്കര സ്വദേശി ആനന്ദാണ് മരിച്ചത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്.


Also Read: ഗൗരി ലങ്കേഷിന്റെ ഘാതകരെ ദിവസങ്ങള്‍ക്കകം പിടികൂടും: കര്‍ണ്ണാടക ആഭ്യന്തരമന്ത്രി


ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറിലെത്തിയ അക്രമി സംഘമാണ് വെട്ടിയത്. ഇന്നു ഉച്ചയ്ക്ക് 1.30 ഓടെ യായിരുന്നു അക്രമം.

ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Dont Miss: ‘ഞാന്‍ നിങ്ങളെ കുള്ളനെന്നും തടിയനെന്നും വിളിച്ചില്ലല്ലോ’; കിം ജോംഗ് ഉന്നിന് ട്രംപിന്റെ മറുപടി


നാലുവര്‍ഷം മുമ്പ് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.