ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ സര്‍ക്കാര്‍ കോളജില്‍ മുസ്‌ലിം പ്രിന്‍സിപ്പല്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനെതിരെ എ.ബി.വി.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. പ്രിന്‍സിപ്പലായ മുഹമ്മദ് യക്കീനെതിരെ എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഷൂ ധരിച്ചു എന്നാരോപിച്ചായിരുന്നു പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം. ഷൂ അഴിച്ചുവെയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചതോടെ അദ്ദേഹത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളില്‍ നിന്നും എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിച്ചുപുറത്താക്കി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയിരുന്നു. മുഹമ്മദ് യക്കീനെതിരെ നിരവധി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും അദ്ദേഹത്തെ അധിക്ഷേപിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് കോളജ് അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിസാമാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.