ആലപ്പുഴ: ചാരുംമൂട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സി.പി.ഐ.എം. അഭിമന്യു സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സി.പി.ഐ.എം ഏരിയ സെക്രട്ടറി ബി. ബിനു പറഞ്ഞു.
പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായി. അഭിമന്യുവിന്റെ സഹോദരനും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്.
പ്രതിയെന്ന് സംശയിക്കുന്ന സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വള്ളികുന്നത്ത് സി.പി.ഐ.എം പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: RSS Abhimanyu Murder CPIM