[]കൊല്ലം: മന്ത്രി കെ.എം മാണിയെ സി.പി.ഐ.എം പ്ലീനത്തില്‍ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ചന്ദ്രചൂഢന്.
ഘടക കക്ഷികളെ പോലും തഴഞ്ഞാണ് പാര്‍ട്ടി മാണിയെ പ്ലീനത്തില്‍ പങ്കെടുപ്പിച്ചതെന്നും ചന്ദ്രചൂഢന് പറഞ്ഞു.
കൊല്ലം ആര്.എസ്.പി നേതൃക്യാമ്പിലാണ് ചന്ദ്രചൂഢന് സി.പി.ഐ.എമ്മിനെതിരെ ആഞ്ഞടിച്ചത്.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനിയില്‍ വന്നത് ശരിയായില്ലെന്നും ചന്ദ്രചൂഢന് അഭിപ്രായപ്പെട്ടു.
പുതിയ കാലത്തിനനുസരിച്ച് പാര്‍ട്ടിയെ നവീകരിക്കാന്‍ വേണ്ടി ചേര്‍ന്ന പ്ലീനത്തിനേറ്റ പുതിയ ക്ഷതമാണ് ആര്.എസ്.പിയുടെ വിമര്‍ശനം.
പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനിയില്‍ വന്നതോടെ വെട്ടിലായ ഇടത് നേതൃത്വത്തിന് പ്ലീനം നല്കുന്ന അടുത്ത അടിയാണ് ഘടകകക്ഷികളുടെ വിമര്‍ശനം.
കൊല്ലം ലോക്സഭാ സീറ്റ് ആര്.എസ്.പി ആവശ്യപ്പെടുമെന്നും ചന്ദ്രചൂഢന് അറിയിച്ചു.