[]അല്‍ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണ്‍ സാഹിത്യോത്സവ് നാളെ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കും.
െ്രെപമറി, ജൂനിയര്‍,സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മാപിളപ്പാട്ട്, മദ്ഹ് ഗാനം, ബുര്‍ദ, മാലപ്പാട്ട്, മൌലിദ്, സംഘ ഗാനം തുടങ്ങി 45 ഓളം ഇനങ്ങളില്‍ 200 ലേറെ മത്സരാര്‍ഥികള്‍ മാറ്റുരക്കും.
സോണ്‍ പരിധിയിലെ 14 യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് ശേഷം നടന്ന മൂന്നു സെക്ടര്‍ സാഹിത്യോത്സവുകളില്‍ നിന്ന് പ്രതിഭാത്വം തെളിയിച്ചവരാണ് സോണ്‍ തലത്തില്‍ മാറ്റ് തെളിയിക്കാനെത്തുന്നത്.
രാവിലെ 8.30 നു നടക്കുന്ന ഉത്ഘാടന സംഗമത്തില്‍ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് കലാ മത്സരങ്ങള നടക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യാഥിതിയായിരിക്കും.
വൈകിട്ട് 7.30 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ സോണ്‍ ചെയര്‍മാന്‍ ഫൈസല്‍ അസ്ഹരി അധ്യക്ഷത വഹിക്കും. പി.എ.കെ. മുഴപ്പാല ഉത്ഘാടനം ചെയ്യും.
ആര്‍.എസ്.സി ശ്രേഷ്ഠം മലയാളം കാമ്പയിന്റെ ഭാഗമായി മലയാള ഭാഷ പ്രസംഗം റസല്‍ മുഹമ്മദ് സലിം നിര്‍വഹിക്കും.പി.പി.എ. കുട്ടി ദാരിമി, വി.സി.അബ്ദുള്ള സഅദി, വി.പി.എം ഷാഫി ഹാജി തുടങ്ങിയവര്‍ ട്രോഫി വിതരണം ചെയ്യും .
ഉസ്മാന്‍ മുസ്ലിയാര്‍, ജനകുമാര്‍ ഭട്ട്, ജിമ്മി, ഡോക്ടര്‍ സുധാകരന്‍, അഷ്‌റഫ് പള്ളിക്കണ്ടം, ഷാജി ഖാന്‍, കൃഷ്ണന്‍ ടി.വി, മുഹമ്മദലി തിരൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സാഹിത്യോത്സവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പരിപാടി വീക്ഷിക്കാന്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.