'ശ്രേഷ്ഠം മലയാളം': കേരളപ്പിറവി ദിനത്തില്‍ പള്ളിക്കൂടങ്ങള്‍
Pravasi
'ശ്രേഷ്ഠം മലയാളം': കേരളപ്പിറവി ദിനത്തില്‍ പള്ളിക്കൂടങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2013, 11:49 am

[]കുവൈത്ത്: മലയാള ഭാഷയും അക്ഷരങ്ങളും പരിചയപ്പെടുത്തുന്നതിനും പഠിക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ കേരളപ്പിറവി ദിനത്തില്‍ “പള്ളിക്കൂടം” എന്ന പേരില്‍ ബഹുജന പഠന സംഗമങ്ങള്‍ ഒരുക്കുന്നു.

ഗള്‍ഫില്‍ 500 കേന്ദ്രങ്ങളില്‍ നടക്കുന്ന പള്ളിക്കൂടങ്ങളില്‍ 30 കേന്ദ്രങ്ങള്‍ കുവൈത്തില്‍ സംഘടിപ്പിക്കും.

“ശ്രേഷ്ഠം മലയാളം” എന്ന തലവാചകത്തില്‍ സംഘടന സംഘടിപ്പിക്കുന്ന മാതൃഭാഷാ പഠനകാലത്തിന്റെ ഉദ്ഘാടനമാണ് പള്ളിക്കൂടങ്ങളിലൂടെ നടത്തുന്നത്.

പ്രദേശത്തെ ബഹുജങ്ങള്‍ സംഗമിക്കുന്ന പള്ളിക്കൂടത്തിന് അധ്യാപകര്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മാതൃഭാഷാ പഠനകാലത്ത് പഠന കളരികള്‍, കളിക്കൂട്ടം, കഥയരങ്ങ്, കവിയരങ്ങ്, ബ്ലോഗര്‍മാരുടെ കൂട്ടായ്മ, സോഷ്യല്‍ മീഡിയ മീറ്റ്, ഭാഷാ സമ്മേളനം, ചിന്താശിബിരം, വിചാര സദസ്സുകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, പ്രദര്‍ശനം, പുസ്തക പ്രസാധനം, പ്രശ്‌നോത്തരി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

2014 ജൂണ്‍ 30ന് പഠനകാലം സമാപിക്കും. പ്രധാന ഗല്‍ഫ് നഗരങ്ങളില്‍ പൊതുജന വായനശാലകളും സജ്ജീകരിക്കും.