[]കുവൈത്ത്: ആര്‍ എസ് സി സാഹിത്യോത്സവ് 2013 ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 30 വരെ കാലയളവില്‍ നടക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗള്‍ഫു നാടുകളിലെ ശ്രദ്ധേയവും തനിമയുമാര്‍ന്ന മലയാളി കലാ സാഹിത്യമേളയായ സാഹിത്യോത്സവിനെ പ്രവാസഭൂമികയുടെ പൊതു സാംസ്‌കാരിക സംഗമങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പരിഷ്‌കാരങ്ങളും ഒരുക്കങ്ങളുമായാണ് ഇത്തവണ സാഹിത്യോത്സവ് അരങ്ങിലെത്തുന്നത്.
യു എ ഇ, സൗദി, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ദേശീയ സാഹിത്യോത്സവുകള്‍ക്ക് മുമ്പായി 550 യൂണിറ്റുകളിലും 51 സെക്ടറുകളിലും 41 സോണുകളിലുമായി മത്സരങ്ങള്‍ നടക്കും.
ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പ്രൈമറി വിഭാഗത്തിലും, അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കുക.
ഒമ്പത് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സെക്കന്ററി വിഭാഗത്തിലും പതിനാറ് വയസ്സ് മുതല്‍ മുപ്പത് വയസ്സ് വരെ പ്രായമുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമായി 38 വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കും.
ഏഴ് ഗ്രൂപ്പിനങ്ങളിലായി ജൂനിയര്‍, സെക്കന്ററി, സീനിയര്‍ മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് ജനറല്‍ എന്ന വിഭാഗത്തിലും മാറ്റുരക്കം. ഗള്‍ഫിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സോണ്‍ സാഹിത്യോത്സവുകള്‍ അതീവ പ്രാധാന്യത്തോടെയാണ് സംഘടന നോക്കിക്കാണുന്നത്.
സാഹിത്യോത്സവ് പ്രചരണാര്‍ത്ഥം ജനകീയ സാംസ്‌കാരിക സംഗമങ്ങളടക്കം വിവിധ പരിപാടികള്‍ക്കും ഇത്തവണ രൂപം നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 65069530, 99636057 എന്നീ നമ്പറിലോ rsckuwait@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.