[]കുവൈത്ത്: വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി പ്രകൃതിയുടെ സൗന്ദര്യവും സൗരഭ്യവും വിഭവങ്ങളും കരുതി വെക്കേണ്ടത് ഇന്നത്തെ തലമുറയുടെ ബാധ്യതയാണ്. []
പ്ലാച്ചിമടകളും, ഞെളിയന്‍ പറമ്പുകളും ഇനിയും ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ സര്‍ക്കാറുകളും സമൂഹവും ജാഗ്രത പാലിക്കണം. മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പിന് തന്നെ ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ മലിനീകരണം സൃഷ്ടിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളെ പ്രവര്‍ത്തിക്കാനനുവദിക്കരുത്.
സാര്‍വ്വ ലൗകീകതക്ക് വേണ്ടി മനുഷ്യന്‍ പാടങ്ങളും, ജലാശയങ്ങളും നികത്തി കെട്ടിട സൗധങ്ങള്‍ നിര്‍മ്മിച്ച് സുഖലോലുപത തേടുകയാണ്. സൃഷ്ടാവ് ഭൂമിക്ക് നല്‍കിയ സൗന്ദര്യത്തെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം.
“ഹരിത രാഷ്ട്രീയത്തിന്റെ ജീവിത പരിപ്രേക്ഷ്യം” എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി ഫര്‍വാനിയ സോണ്‍ സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു.
സലീം മാസ്റ്റര്‍ കൊച്ചനൂരിന്റെ അധ്യക്ഷതയില്‍ റിഗായ് നാഷണല്‍ ഗാര്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വിചാരസദസ്സ് കുവൈത്ത് ഐ സി എഫ് ഉപാധ്യക്ഷന്‍ അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു.
വിവിദ സംഘടനകളെ പ്രതിനീധികരിച്ച് ഹംസ പയ്യന്നൂര്‍ (കെ കെ എം എ), ഫാറൂഖ് ഹമദാനി (കെ എം സി സി), അഹ്മദ് കീരിത്തോട് (പി സി എഫ്), അബ്ദുള്ള വടകര (ഐ സി എഫ്), അബൂബക്കര്‍ സിദ്ധീഖ് (ആര്‍ എസ് സി) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ ഇടപ്പെട്ട് സംസാരിച്ചു.
മുസ്തഫ സഖാഫി പ്രാര്‍ത്ഥന നടത്തി. ഷംനാദ് തിരുവനന്തപുരം കീ നോട്ട് അവതരിപ്പിച്ചു. ഹബീബ് കാക്കൂര്‍ ഉപസംഹാരം നടത്തി. മൂസക്കുട്ടി എ പി സ്വാഗതവും, അബ്ദുല്‍ റഷീദ് ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.