[]ദുബൈ: മീലാദിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ജി സി സി തലത്തില്‍ നടത്തിയ ഏഴാമത് വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച “കാത്തിരുന്ന പ്രവാചകന്‍” എന്ന എന്ന കൃതിയെ അടിസ്ഥാനമാക്കി രണ്ടു ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ ജി സി സി തലത്തില്‍ സഊദി റിയാദില്‍നിന്നുള്ള ഉമൈമത്ത് അലി, സൈനബ അബ്്ദുര്‍റഹ്്മാന്‍, യുഎഇ അബൂദാബിയില്‍ നിന്നുള്ള റാശിദ ഹംസ നിസാമി എന്നിവര്‍ ഒന്നാം റാങ്കിനര്‍ഹരായി.
ഖദീജ ഇഖ്ബാല്‍, സഹീറ ബീവി പി എം (ഇരുവരും ജിദ്ദ-സഊദി), മുംതാസ് സലീം (ദമാം-സഊദി) എന്നിവര്‍ രണ്ടാം റാങ്കും
സ്മിഹാന്‍ അബ്ദുല്‍ ഖാദര്‍ (ജലീബ് -കൂവൈത്ത്), സല്‍വ പി (ഫുജൈറ-യുഎഇ), ഫെമിന സൈഫുദ്ദീന്‍ (മസ്‌കത്ത് – ഒമാന്‍), ഉമ്മുല്‍ ഫസ്‌ല എന്‍ കെ (ദോഹ-ഖത്തര്‍), അശ്‌ന ശബീര്‍ (മദീന ഖലീഫ-ഖത്തര്‍), സമീറ അബ്ദുറഹ്മാന്‍ (റിയാദ്-സഊദി), സുആദ പി (ജൂബൈല്‍-സഈദി) എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.
ആദ്യ മൂന്ന് റാങ്കിനര്‍ഹരായവര്‍ 95 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നേടിയതായി കണ്‍ട്രോളര്‍ അറിയിച്ചു. തിരുനബിയുടെ ജീവിതവും സന്ദേശവും പഠന വിധേയമാക്കുക ലക്ഷ്യംവെച്ചാണ് ബുക്് ടെസ്റ്റ് സംഘടിപ്പിച്ചത്.
പുസ്തകങ്ങള്‍ പ്രത്യേകം വിതരണം ചെയ്തു നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഗള്‍ഫ് നാടുകളില്‍നിന്നും 15000 പേര്‍ പങ്കെടുത്തതായി കണ്‍ട്രോളര്‍ ജാബിറലി പത്തനാപുരം അറിയിച്ചു.
സ്ത്രീകള്‍ക്കു പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഗള്‍ഫ് കൗണ്‍സില്‍ കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ നാഷണല്‍, സോണ്‍ തലത്തില്‍ ചീഫുമാരും സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമാണ് ബുക് ടെസ്റ്റിന് മേല്‍നോട്ടം വഹിച്ചത്.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പരിശീലനം നേടിയ എക്‌സാമിനര്‍മാരെയും വനിതാ കേന്ദ്രങ്ങളിലേക്ക് വനിതാ എക്‌സാമിനര്‍മാരെയും നിയോഗിച്ചിരുന്നു. പരീക്ഷാ ദിവസം തന്നെ സോണ്‍ കേന്ദ്രങ്ങളില്‍ നടന്ന മൂല്യ നിര്‍ണയ ക്യാമ്പില്‍ ഉത്തരക്കടലാസുകള്‍ പരിശോധിച്ച് മാര്‍ക്കുകള്‍ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോള്‍ബോര്‍ഡ് പുനപരിശോധനനടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് ഗള്‍ഫ് തലത്തിലും നാഷണല്‍ തലത്തിലും സമ്മാനങ്ങള്‍ നല്‍കും.
പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കു ലഭിച്ച മാര്‍ക്കുകള്‍ ആര്‍ എസ് സി ഓണ്‍ലൈനില്‍ (rsconline.org) അറിയാന്‍ കഴിയും.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിജയികള്‍.
യു എ ഇ: 1. റാശിദ ഹംസ നിസാമി അബൂദാബി, 2. സല്‍വ പി ഫുജൈറ, 3. സിദ്ധീഖ് സഖാഫി, റിസ്സ അശ്‌റഫ് അബൂദാബി, ഹസീന നാസര്‍ ഷാര്‍ജ, ജാസ്മിന്‍ ശംസുദ്ധീന്‍.
ഒമാന്‍: 1. ഫെമിന സൈഫുദ്ദീന്‍ മസ്‌കത്ത്, 2. റശീദ നദീര്‍ നിസ്‌വ, 3. ഡോ ഹുസൈന്‍ സലാല, മൈമൂന മജീദ് നസ്‌വ, സകീന ഇബ്‌റാഹിം ജഅലാന്‍.
കുവൈത്ത്: 1. സ്മിഹാന്‍ അബ്ദുല്‍ ഖാദര്‍ ജലീബ്, 2. ഹാശിറ അലി ജലീബ്, ഫാത്വിമ സുഹ്‌റ മൂസ കുവൈത്ത് സിറ്റി, 3. മുഹമ്മദ് ഇഖ്ബാല്‍ കുവൈത്ത് സിറ്റി.
ഖത്തര്‍: 1. ഉമ്മുല്‍ ഫസ്‌ല എന്‍ കെ ദോഹ, അശ്‌ന ശബീര്‍ മദീന ഖലീഫ. 2.ഫാത്തിമത്തു ശഹാന ഹാശിം മദീന ഖലീഫ, 3. ശാഹിദ യുസുഫ് ദോഹ.
സഊദി അറേബ്യ: 1. ഉമൈമത്ത് അലി റിയാദ്, സൈനബ അബ്്ദുര്‍റഹ്്മാന്‍ റിയാദ്. 2. ഖദീജ ഇഖ്ബാല്‍ ജിദ്ദ, സഹീറ ബീവി പി എം ജിദ്ദ, മുംതാസ് സലീം ദമാം. 3. സമീറ അബ്ദുറഹ്മാന്‍ റിയാദ്, സുആദ പി ജൂബൈല്‍.
ബഹ്‌റൈന്‍ 1. റാബിയ റശീദ് മനാമ, നജീബ് ഹാജി റിഫ. 2. അബ്ദുറശീദ് കെ മനാമ, സുമയ്യ ജമാല്‍ റിഫ 3. ബബിത പി സി മനാമ, സൈജുന്‍ ബുഹാരി മനാമ.