|

ആര്‍.എസ് വിമലിന്റെ കര്‍ണ്ണന്‍ മലയാളത്തില്‍ ഇറങ്ങില്ല; ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമലിന്റെ സ്വപ്‌ന പദ്ധതി കര്‍ണ്ണന്‍ മലയാളത്തില്‍ ഇറങ്ങില്ല. മുമ്പ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് തമിഴ് സൂപ്പര്‍ താരം വിക്രമിനെ നായകനാക്കി ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രം മഹാവീര്‍ കര്‍ണ്ണന്‍ എന്ന പേരിലാണ് പുറത്തിറങ്ങുക. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷമായി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന ആര്‍.എസ്.വിമല്‍ എട്ട് തവണ തിരക്കഥ മാറ്റിയെഴുതിയിരുന്നു.


Also Read ‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ’; വിപ്ലവാവേശവുമായി പരോളിലെ പുതിയ ഗാനം


സിനിമയുടെ പൂര്‍ത്തിയായ തിരക്കഥയുമായി ആര്‍.എസ് വിമലും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയിരുന്നു. ജയ്പൂര്‍, കാനഡ, റംമോജി ഫിലിം സിറ്റി, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം 2019 ല്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. നേരത്തെ പൃഥ്വിരാജിനെ വെച്ച് പ്രഖ്യാപിച്ചിരുന്ന സിനിമയില്‍ നിന്ന് പൃഥ്വിയും നിര്‍മ്മാതാവും പിന്‍മാറുകയായിരുന്നു.

DoolNews Video