‘എന്ന് നിന്റെ മൊയ്തീന്‍’ റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സിനിമയുമായുള്ള ആത്മബന്ധം പങ്കുവെച്ച് സംവിധായകന്‍ ആര്‍.എസ് വിമല്‍. വിമലിന്റെ ആദ്യ സിനിമയായിരുന്നു പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രത്തില്‍ എത്തിയ എന്ന് നിന്റെ മൊയ്തീന്‍. 2015 സെപ്തംബര്‍ 19നാണ് സിനിമ റിലീസ് ചെയ്തത്.
‘ എന്നു നിന്റെ മൊയ്തീനു വേണ്ടിയുള്ള എന്റെ യാത്ര 2007-ലാണ് ആരംഭിച്ചത്. കാഞ്ചന മാലയുടേയും ബി.പി. മൊയ്തീന്റെയും പ്രണയത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടയില്‍, അവരുടെ അനശ്വരമായ പ്രണയകഥ വലിയ സ്‌ക്രീനില്‍ അവതരിപ്പിക്കണമെന്ന് എനിക്ക് തോന്നി, ”ആര്‍.എസ് വിമല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കാഞ്ചനയുടേയും മൊയ്തിന്റേയും അനശ്വര പ്രണയകഥ സ്‌ക്രീനിലെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് വിവാദങ്ങള്‍ ഓര്‍ത്തുകൊണ്ട് വിമല്‍ പറഞ്ഞു.
തെറ്റിദ്ധാരണകള്‍, നിയമപരമായ പ്രശ്‌നങ്ങള്‍,നിര്‍മ്മാണത്തെയും തിരക്കഥയെയും കുറിച്ചുമുണ്ടായ നിസ്സംഗത, താരതമ്യപ്പെടുത്താനാവാത്ത കഠിനാധ്വാനം താന്‍ കടന്നുപോയ അനുഭവങ്ങള്‍ എന്നിവയും വിമല്‍പങ്കുവെച്ചു.
1960 കളില്‍ കോഴിക്കോട് മുക്കത്ത് നടന്ന കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയമാണ് വിമല്‍ വെള്ളിത്തിരയില്‍ എത്തിച്ചത്. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു.
എന്ന് നിന്റെ മൊയ്തീന്‍ റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷങ്ങള്‍ ആയെന്നും ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും വിമല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
” അഞ്ച് വര്‍ഷങ്ങള്‍…. എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം! അല്ലെങ്കില്‍ പാതിവഴിയില്‍ നിലച്ചുപോകേണ്ട സിനിമയായിരുന്നു…ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി!” അദ്ദേഹം കുറിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക