| Thursday, 31st January 2019, 8:20 am

അംഗങ്ങള്‍ക്കിടയില്‍ ഹിന്ദി പ്രചരിപ്പിക്കാന്‍ രാജ്യസഭയില്‍ ഹിന്ദി ചിത്രപ്രദര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ എം.പിമാര്‍ക്കും മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഭാഷ പരിചയപ്പെടുത്താനെന്ന പേരില്‍ രാജ്യസഭയില്‍ ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു.

“ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ക്കിടയിലും ജോലിക്കാര്‍ക്കിടയിലും ഭാഷ പ്രചരിപ്പിക്കാന്‍ സഭയില്‍ ഹിന്ദി സിനിമകള്‍ കാണിക്കാന്‍ ബഹുമാനപ്പെട്ട രാജ്യസഭാ ചെയര്‍മാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു”- രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി ഒന്നിനാണ് ആദ്യ സിനിമാ പ്രദര്‍ശനം. മദര്‍ ഇന്ത്യയാണ് രാജ്യസഭയില്‍ ഹിന്ദി പ്രചരണത്തിനായി പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം.

Also Read സംസ്ഥാന ബജറ്റ് ഇന്ന്; പ്രളയാനന്തര നിര്‍മ്മാണത്തിന് ഊന്നല്‍

എന്നാല്‍ ഹിന്ദി ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ അംഗഭങ്ങള്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്. “ഞങ്ങള്‍ക്ക് കുറച്ചെങ്കിലും ഹിന്ദി അറിയാം. എന്നാല്‍ മറ്റുള്ളവരുടെ കാര്യമോ. അവര്‍ക്ക് തമിഴ്, അല്ലെങ്കില്‍ മലയാളം കൈകാര്യം ചെയ്യാന്‍ കഴിയുമോ? മറ്റു ഭാഷകളേയും ബഹുമാനിക്കേണ്ടതുണ്ട്”- സി.പി.ഐ എം.പി ഡി.രാജ പറഞ്ഞു.

രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു, മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ എന്നിവര്‍ മുന്‍ കൈയ്യെടുത്താണ് ചിത്രം പ്രദര്‍ശനം നടത്തുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

വെള്ളിഴാഴ്ച പാര്‍ലമെന്റ് പിരിഞ്ഞതിനു ശേഷം ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും സിനിമ പ്രദര്‍ശിപ്പിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണവും വെള്ളിയാഴ്ചയാണ്.

We use cookies to give you the best possible experience. Learn more