മുംബൈ: മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി. ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള ലോക് മംഗള്‍ ബാങ്കിന്റെ കാറില്‍ നിന്നാണ് ഇത്രയും പണം പിടികൂടിയത്.
ഒസ്മാനാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. ആയിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഇതേ വരെ പ്രതികരിക്കാന്‍ സുഭാഷ് ദേശ്മുഖ് തയ്യാറായിട്ടില്ല. അതേ സമയം പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയാണെങ്കില്‍ തിരിച്ചു നല്‍കുമെന്ന് ഒസ്മാനാബാദ് കളക്ടര്‍ പ്രശാന്ത് നാരാണവാരെ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരനില്‍ നിന്നും 6 കോടി രൂപ പിടിച്ചെടുത്തിരുന്നു.
Dont Miss സ്വന്തം പ്രതിച്ഛായയ്ക്ക് വേണ്ടി മോദി വലിയൊരു ലക്ഷ്യത്തെയാണ് ബലിയാടാക്കിയത്: ഈ നീക്കം കള്ളപ്പണക്കാരെ സ്പര്‍ശിക്കില്ലെന്നും അരുണ്‍ ഷൂരി
സംഭവത്തില്‍ മന്ത്രിക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ വീടുകളില്‍ മുഴുവന്‍ കള്ളപ്പണം നിറച്ചു വെച്ചിരിക്കുകയാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക്ക് പറഞ്ഞു.
സംഭവത്തില്‍ ഇന്‍കംടാക്‌സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. കഴിഞ്ഞ ആറു മാസത്തെ ബി.ജെ.പി നേതാക്കളുടെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും സാവന്ത് പറഞ്ഞു.
നോട്ടു മാറ്റുന്ന വിവരം ബി.ജെ.പി നേതാക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നതെന്നും സാവന്ത് പറഞ്ഞു.
Dont Miss ബി.ജെ.പിയിലെ മിക്ക നേതാക്കളും അവിവാഹിതര്‍: നോട്ട് നിരോധനം വിവാഹത്തെ ബാധിക്കുമെന്ന് അറിയാത്തത് അതുകൊണ്ടെന്നും ബാബ രാംദേവ്
കേരളത്തിലടക്കം സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നതിനിടയിലാണ് മഹാരാഷ്ട്രയില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നും നിരോധിക്കപ്പെട്ട പണം പിടികൂടുന്നത്.