| Wednesday, 14th June 2017, 5:17 pm

മൊബൈല്‍ മോഷണം; ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ചോദിച്ചത് 80 ലക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു മൊബൈല്‍ ഫോണിന് 80ലക്ഷം രൂപയെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ക്ക് 80 കോടി വിലയിട്ടെന്നു പറഞ്ഞാലും തള്ളികളയാനാകില്ല. കാരണം അതിനുള്ളില്‍ സേവ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്കും ചിത്രങ്ങള്‍ക്കും വ്യക്തിയോളം തന്നെ വിലയുണ്ടാകും.


Also read ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങില്‍ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്


മാസങ്ങള്‍ക്ക് മുമ്പ് കാണാതായ ഫോണുമായാണ് മോഷ്ടാവിന്റെ പുതിയ രീതിയിലുള്ള ബ്ലാക്ക്‌മെയിലിങ്ങ്. കഴിഞ്ഞ ഒക്ടോബറിലാണ് ഐ.ടി ഉദ്യോഗസ്ഥനായ യുവാവിന്റെ ഫോണ്‍ ഒരു ഹോട്ടലില്‍ വച്ച് കാണാതാകുന്നത്.


Dont miss ‘ഇന്ത്യയെ പട്ടിയാക്കി ബംഗ്ലാദേശ് ആരാധകര്‍’; സെമിഫൈനലിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി; തിരിച്ചടിച്ച് ഇന്ത്യന്‍ ആരാധകരും


ആദ്യം ഭീഷണി കാര്യമായി എടുത്തില്ലെങ്കിലും പിന്നാലെ ഇ-മെയിലും സമൂഹമാധ്യമ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ കാര്യം തമാശയല്ല എന്ന് മനസിലായി. ഇതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

പരാതി സ്വീകരിച്ച ഗുഡ്ഗാവ് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more