അഴിമതിത്തുക കൂടുതലായിരുന്നെങ്കില്‍ കാര്യം ഗൗരവത്തിലെടുത്തേനെ; ഖുര്‍ഷിദിനെ പിന്തുണച്ച് ബേണി പ്രസാദ്
India
അഴിമതിത്തുക കൂടുതലായിരുന്നെങ്കില്‍ കാര്യം ഗൗരവത്തിലെടുത്തേനെ; ഖുര്‍ഷിദിനെ പിന്തുണച്ച് ബേണി പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2012, 4:33 pm

ന്യൂദല്‍ഹി: അഴിമതിയാരോപണത്തെ തുടര്‍ന്ന് വെട്ടിലായ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബേണി പ്രസാദ് ശര്‍മ രംഗത്ത്.

വെറും 71 ലക്ഷത്തിന്റെ അഴിമതിയാരോപണം മാത്രമേ ഖുര്‍ഷിദിനെതിരെയുള്ളൂവെന്നും സല്‍മാന്‍ ഖുര്‍ഷിദിനെപ്പോലൊരാള്‍ 71 ലക്ഷത്തിന്റെ അഴിമതി നടത്തുമെന്ന് കരുതുന്നില്ലെന്നുമാണ് ബേണി പ്രസാദ് ശര്‍മ പറഞ്ഞത്. 71 ലക്ഷത്തില്‍ കൂടുതലായിരുന്നെങ്കില്‍ കാര്യം ഗൗരവത്തില്‍ എടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു.[]

അരവിന്ദ് കെജ്‌രിവാളിന്റെ “കുര”യ്ക്ക് വലിയ പ്രാധാന്യമില്ലെന്നും ബേണി പ്രസാദ് പറഞ്ഞു.
ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് നേതൃത്വം നല്‍കുന്ന സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് യു.പിയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന 71 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കെജ്‌രിവാള്‍ ആരോപിച്ചത്.

എന്നാല്‍ തനിയ്ക്കും ഭാര്യയ്ക്കും എതിരെയുള്ള തെളിവുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഖുര്‍ഷിദ് ഇന്നലെ പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ തെരുവില്‍ ഉന്നയിക്കുന്ന കെജ്‌രിവാളിന് മറുപടി നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും ഖുര്‍ഷിദ് ഇന്നലെ പറഞ്ഞിരുന്നു.