| Friday, 30th December 2016, 12:05 pm

നവംബര്‍ എട്ടിനുശേഷം കറന്‍സി നോട്ടുകളായി പിടിച്ചെടുത്ത കള്ളപ്പണം 458കോടി: 105 കോടിയും പുതിയ നോട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


കള്ളപ്പണം തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 500രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍ റദ്ദാക്കിയത് എന്നിരിക്കെ കള്ളപ്പണമായി പിടിച്ചെടുത്ത കറന്‍സി നോട്ടുകളില്‍ ഇത്രയേറെ പുതിയ നോട്ടുകള്‍ കണ്ടെത്തിയത് കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.


ന്യൂദല്‍ഹി: നവംബര്‍ എട്ടിന് 500 രൂപ 1000രൂപ നോട്ട് ആസാധുവാക്കിയ പ്രഖ്യാപനത്തിനുശേഷം കറന്‍സി നോട്ടുകളായി പിടിച്ചെടുത്ത കള്ളപ്പണം 458കോടിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 105 കോടിയും പുതിയ 500രൂപയുടെയും 1000രൂപയുടെയും നോട്ടുകളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

കള്ളപ്പണം തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 500രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍ റദ്ദാക്കിയത് എന്നിരിക്കെ കള്ളപ്പണമായി പിടിച്ചെടുത്ത കറന്‍സി നോട്ടുകളില്‍ ഇത്രയേറെ പുതിയ നോട്ടുകള്‍ കണ്ടെത്തിയത് കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.


Also Read:നോട്ട് അസാധുവാക്കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ല: അത് ഇന്ത്യയെ ബാധിക്കും: ആര്‍.ബി.ഐ


നോട്ടുനിരോധനത്തിനുശേഷം ബാങ്കിങ് സൗകര്യങ്ങളും മറ്റും ഉപയോഗിച്ച് വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. അതേസമയം നവംബര്‍ എട്ടിനു മുമ്പ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നോട്ടുനിരോധനം മറയാക്കി വലിയതോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന് ആദായ നികുതി ഡിപ്പാര്‍ട്ടുമെന്റും സ്ഥിരീകരിച്ചിരിക്കുകയാണ്. ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ട ആദായ നികുതി വകുപ്പ് ഇതിനെതിരെ 5000ത്തിലേറെ നോട്ടീസുകള്‍ പുറത്തിറക്കിയെന്നും 4,200കോടി രൂപയിലേറെ രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തിയെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Don”t Miss:മോദിയുടെ മണ്ടത്തരത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് : നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍


ബാങ്കുകളില്‍ നിക്ഷേപിച്ചും സ്വര്‍ണം വാങ്ങിയുമൊക്കെയാണ് കറന്‍സിയായി സൂക്ഷിച്ച കള്ളപ്പണം മാറ്റിയെടുത്തത്. ബാങ്കുകകളില്‍ നിന്നും മറ്റ് ഉറവിടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

ക്രമക്കേടുകള്‍ ആദായ നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനുശേഷം ഇത്തരത്തിലുള്ള 500ഓളം കേസുകള്‍ ഇരു ഏജന്‍സികള്‍ക്കുമായി കൈമാറിയിട്ടുണ്ട്. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 547 ബാങ്കു ബ്രാഞ്ചുകകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

നവംബര്‍ എട്ടിനുശേഷം രാജ്യത്ത് ഏതാണ്ട് 1000ത്തോളം സര്‍വ്വേകളും ആദായ നികുതി പരിശോധനയും പിടിച്ചെടുക്കല്‍ നടപടിികളും നടന്നിരുന്നെന്നാണ് ആദായ നികുതി വകുപ്പിലെ കണക്കുകള്‍ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more