ന്യൂദല്‍ഹി: നിരോധും അവശ്യ മരുന്നും നിര്‍മിക്കുന്നതിനായുള്ള ടെണ്ടര്‍ നടപടികള്‍ ലഘൂകരിച്ചത് ഇവയുടെ ഗുണനിലവാരത്തെ ബാധിക്കും. സെന്‍ട്രല്‍ മെഡിക്കല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള സെന്‍ട്രല്‍ പ്രൊക്വര്‍മെന്റ് ഏന്‍സി നടപടി ക്രമങ്ങള്‍ ലഘൂകരിച്ചതു മൂലം ചെറുകിട സംരംഭകര്‍ക്കുപോലും ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാം. ഇത് ഉല്പന്നങ്ങളുടെ ഗുണനിലവാര തകര്‍ച്ചയ്ക്കും പൊതുജനാരോഗ്യ തകര്‍ച്ചയ്ക്കും വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.
750 മില്യണ്‍ നിരോധും അവശ്യമരുന്നുകളും സമ്പാദിക്കുന്നതിനായി 300 കോടിയുടെ ടെണ്ടര്‍ ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് അഴിമതി മണക്കുന്നത്. എന്നാല്‍ സെന്‍ട്രല്‍ മെഡിക്കല്‍ സര്‍വ്വീസ് സൊസൈറ്റി ക്രമക്കേടുകള്‍ നടക്കുന്നതായുള്ള ആരോപണം നിഷേധിച്ചിട്ടുണ്ട്.
നിരോധിന്റെ അവശ്യമരുന്നുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതായി സര്‍ക്കാര്‍ നേരത്തെ ചില നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. കഴിവും പരിചയ സമ്പത്തും തെളിയിച്ച സ്ഥാപനങ്ങള്‍ മാത്രമേ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാവൂവെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ നിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി പ്രാഥമിക തുടക്കക്കാര്‍ വരെ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കുന്നത് പ്രോത്സാഹിപ്പിച്ചു.
സി.എം.എസ്.എസ് നിയമത്തിലുണ്ടായി മാറ്റങ്ങള്‍ ചെറുഏജന്റുകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും അടങ്ങുന്ന സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കുന്ന കമ്മിറ്റിയുടെ അംഗീകാരം പോലും തേടാതെയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കോണ്ടം ഉണ്ടാക്കുന്ന ഏതൊരാള്‍ക്കും ലേല നടപടികളില്‍ പങ്കെടുക്കാമെന്നാണ് ഉറവിടങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ ഇത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. കുറഞ്ഞ വില മാത്രമല്ല നോക്കേണ്ടത്, ഉല്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തണമെന്നും ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നു.