അഞ്ചു വര്‍ഷത്തിനകം 2000 രൂപ നോട്ടും പിന്‍വലിക്കുമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍
Daily News
അഞ്ചു വര്‍ഷത്തിനകം 2000 രൂപ നോട്ടും പിന്‍വലിക്കുമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th December 2016, 10:25 pm

പുതിയ നോട്ട് അവതരിപ്പിച്ചാല്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷമെടുക്കും അതിന്റെ കള്ളനോട്ട് ഇറക്കാന്‍. അതിന് മുന്‍പേ ആ നോട്ട് പിന്‍വലിക്കും. 2000 രൂപ നോട്ട് പണത്തിന്റെ അന്തരത്തിനുള്ള ഒരു പാലം മാത്രമാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

ന്യൂദല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി.

പുതിയ നോട്ട് അവതരിപ്പിച്ചാല്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷമെടുക്കും അതിന്റെ കള്ളനോട്ട് ഇറക്കാന്‍. അതിന് മുന്‍പേ ആ നോട്ട് പിന്‍വലിക്കും. 2000 രൂപ നോട്ട് പണത്തിന്റെ അന്തരത്തിനുള്ള ഒരു പാലം മാത്രമാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

500, 1000 നോട്ടുകള്‍ പിന്‍വലിച്ചിട്ട് അതിന്റെ പുതിയ നോട്ടുകള്‍ വീണ്ടും അടിച്ചിറിക്കാന്‍ കഴിയില്ല. ഒരേയൊരു മാര്‍ഗം 2000 ത്തിന്റെ നോട്ട് ഇറക്കുക മാത്രമാണ്. അതാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നവരില്‍ ഒരാളാണ് ഗുരുമൂര്‍ത്തി.

ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കല്‍ രീതിയിലായിരിക്കില്ല 2000 ത്തിന്റെ നോട്ട് ഒഴിവാക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. 2000 ത്തിന്റെ നോട്ട് എത്തിയാല്‍ അത് തിരിച്ച് ആളുകളിലേക്ക് കൊടുക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും. അങ്ങനെ ക്രമേണ 2000 ത്തിന്റെ നോട്ടുകള്‍ ബാങ്കില്‍ ഒതുങ്ങുകയും അതിന് പകരമായി ചെറിയ തുകയുടെ നോട്ടുകള്‍ വിപണിയിലേക്ക് എത്തുകയും ചെയ്യും.

അടുത്ത ഒരു മാസത്തിനകം 2000 ത്തിന്റെ നോട്ടുകള്‍ 500 ന്റെ നോട്ടുകളായി മാറ്റാന്‍ കഴിയും. പഴയ സീരിസിലുള്ള നോട്ടുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുകയാകും ചെയ്യുക. മുമ്പും ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കറന്‍സിയില്‍ 500 ന്റെ നോട്ടായിരിക്കണം ഉയര്‍ന്ന മൂല്യമുള്ള നോട്ട്. അതിന് താഴെ 250 ന്റെയും 100 ന്റെയും നോട്ട് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.