| Monday, 14th May 2018, 1:04 pm

ബംഗാള്‍ തെരഞ്ഞെടുപ്പ്: 10 ലക്ഷം രൂപയുടെ കള്ളപ്പണം കൈവശംവെച്ച ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിപുര്‍ദൗര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കണക്കില്‍പെടാത്ത 10 ലക്ഷം രൂപ കൈവശം വെച്ചതിന് രണ്ട് ബി.ജെ.പി നേതാക്കളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പണം പിടിച്ചെടുത്ത അലിപുര്‍ദൗറിലെ ഹോട്ടലില്‍ വച്ചുതന്നെയാണ് മൂന്നുപേരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

അലിപുര്‍ദൗറില്‍ കള്ളപ്പണം കണ്ടെടുത്ത ഹോട്ടലില്‍ നിന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സൂപ്രണ്ട് അവറു രബീന്ദ്രനാഥാണ് അറിയിച്ചത്. ബി.ജെ.പിയുടെ ജല്‍പെയ്ഗുരി ജില്ലാ സെക്രട്ടറി ശുഭങ്കര്‍ ഘോഷ്, അലിപുര്‍ദൗര്‍ ജില്ലാ നേതാവ് രാജു ഘോഷ് എന്നിവരും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.


Also Read: ‘ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെ’; കുടുംബത്തോടൊപ്പം വീണ്ടും എത്തും; കേരളത്തെ പുകഴ്ത്തി ഡോ. കഫീല്‍ ഖാന്‍


അതേസമയം, കണ്ടെടുത്ത പണം പാര്‍ട്ടിയുടേതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പ്രതികരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് വിവരം ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളില്‍ ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. വോട്ടിങ്ങില്‍ സമാധാനം ഉറപ്പിക്കാനായി 1,54,000 പൊലീസുകാരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നിയോഗിച്ചിട്ടുണ്ടെങ്കിലും ക്രമയമാധാന നില പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.


Watch DoolNews Video:

We use cookies to give you the best possible experience. Learn more