ധോണി ഔട്ടായ പന്തില്‍ ന്യൂസിലാന്റ് ഫീല്‍ഡര്‍മാര്‍ പവര്‍പ്ലേ നിയമം തെറ്റിച്ചോ ? പിഴവിനെതിരെ ആരാധക രോഷം
ICC WORLD CUP 2019
ധോണി ഔട്ടായ പന്തില്‍ ന്യൂസിലാന്റ് ഫീല്‍ഡര്‍മാര്‍ പവര്‍പ്ലേ നിയമം തെറ്റിച്ചോ ? പിഴവിനെതിരെ ആരാധക രോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2019, 9:01 am

ന്യൂസിലാന്റിനെതിരായ സെമി മത്സരത്തില്‍ ധോണി ഔട്ടായ പന്തില്‍ അംപയറിങ്ങില്‍ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍. മൂന്നാമത്തെ പവര്‍ പ്ലേ ആയതിനാല്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് 5 ഫീല്‍ഡര്‍മാര്‍ മാത്രമേ പാടുള്ളൂവെങ്കിലും 6 ഫീല്‍ഡര്‍മാര്‍ പുറത്ത് നിന്നെന്നാണ് ട്വിറ്ററിലടക്കം ആരാധകര്‍ വീഡിയോ സഹിതം ചൂണ്ടിക്കാണിക്കുന്നത്.

അംപയര്‍ നോബോള്‍ വിളിച്ചാല്‍ പോലും ധോണി റണ്‍ ഔട്ടാവുമെങ്കിലും റിങ്ങിനുള്ളില്‍ ലെഗ്‌സൈഡില്‍ ഒരു എക്‌സ്ട്രാ ഫീല്‍ഡര്‍ ഉണ്ടായിരുന്നെങ്കില്‍ ധോണി ഡബിളിന് ഓടുമായിരുന്നില്ലെന്ന് ആരാധകര്‍ പറയുന്നു.

ധോണി ഔട്ടായ പന്ത് എറിയുന്നതിന് മുമ്പ് സ്‌ക്രീനില്‍ കാണിച്ച ഗ്രാഫിക്‌സില്‍ ആറു ഫീല്‍ഡര്‍മാര്‍ പുറത്ത് നില്‍ക്കുന്നതായി കാണിക്കുന്നുണ്ട്.

10 ബോളില്‍ 25 റണ്‍സ് വേണമെന്നിരിക്കെ ധോണി മത്സരം ജയിപ്പിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഇന്നലെ അദ്ദേഹം റണ്‍ ഔട്ടാവുന്നത്. 49ല്‍ നിന്ന് സിംഗിളെടുത്ത് 50 തികച്ച് രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ഗുപ്റ്റിലാണ് ഡയറക്ട് ത്രോയില്‍ സ്റ്റംപ് തെറിപ്പിച്ചത്.

ധോണി ഔട്ടായിടത്താണ് ഇന്ത്യ മത്സരം തോറ്റതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.